Friday, June 19, 2020

new book Malayalam/manjaveyil/ drkgb/2020-6-20.

new book malayalam/amazon.com/dr.k.g.balakrishnan kandangath/20/6/20

മഞ്ഞവെയിൽ/new book malayalam 20-6-20
----------------------------

         മിഥുനവെയിൽ
മഞ്ഞവെയിൽ 
മഴ നനഞ്ഞു
കുളികഴിഞ്ഞു
തോർത്തി
പുതുപുടവയുടുത്ത
സുന്ദരി 
മലയാളവെയിൽ.

പക്ഷേ,
ഇനി
അണിയറയിലൊരു
കരിങ്കാളി-
ആടുവാൻ ആടയാഭരണങ്ങൾ
ആയിരമണിഞ്ഞു
പള്ളിവാൾ വലം കൈയ്യിൽ
ചുഴറ്റി
ഭദ്ര-
ഭഗവതി- ചിലനേരം
കോപിഷ്ഠയായ്
അട്ടഹാസം മുഴക്കി-

അമ്മയായ് സർവ്വ-
സുഖസംദായിനിയായ്
ചമഞ്ഞു മധുരമീനാക്ഷിയായ്
പ്രകൃതി സ്നേഹവു-മനുഗ്രഹവും
ചൊരിഞ്ഞനുഗ്രഹിച്ച്.

2.
നുണയട്ടെ
ഞാനീ മധുരസുഖദമാം
മിഥുനവെയിൽ.
-----------------------------------------------------
മഞ്ഞവെയിൽ / 20 -6 -20
new book Malayalam-
Amazon.com Kindle
------------------------------------------------------
dr.k.g.balakrishnan kandangath
Global Indian poet
Malayalam/English
20-6-2020
--------------------------------------------------------








1 comment: