Tuesday, March 19, 2019

73-nbk- 19-3-19/ Neelam/dr.k.g.balakrishnan/

*Nbk 73 നീലം  /19-3-2019
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------

നീ നീലപദ്മനാഭം
നീ നിത്യരാഗവേദം!
നീ സ്വപ്നഭേദഹീനം
നീയേ സമസ്തമേകം!!

ഒന്നിൽനിന്നൊന്നുണർന്നൊയ്
വിരാജിക്കുമൊന്നേ
വെളിച്ചമാം
കുന്നിൽനിന്നൊയ്-
പ്പിറവികൊണ്ടീനിമേഷത്തിൻ
തുടിപ്പായുണരുമീയൊന്നേ
നിരന്തരം;
നേരിൻ സ്വരം ചിരം!

ഏതോ കിനാവായി
ഞാനും!
കിനാവിലെതേനായി
നീയും!
മധുരമേ!
ഞാനാര്?

നീ തന്നെയോ!
അതോ
നിന്നിൽനിന്നുദ്‌ഭൂത-
മീനീലവ്യോമമോ,
ജാലമോ, മോഹമോ!
-------------------------------------------------
*20 - 3 - 2019.
ഇന്ന് ഞങ്ങളുടെ
നാല്പത്തിയേഴാം
വിവാഹവാർഷികം.
----------------------------------------------------