Saturday, June 13, 2020

13/6/2020 new book poem/ malayalam/ ulsavaanthyam swaha!/dr.k.g.balakrishnan kandangath.

ഉത്സവാന്ത്യം സ്വാഹാ! -കവിത -13-6-2020
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ കണ്ടങ്ങത്ത്
--------------------------------------------------------------

      ആരുമില്ലാരുമില്ലെങ്ങും-
നേരവും നേരും
കുഴഞ്ഞു മറിഞ്ഞുവോ-
നിറഞ്ഞു കവിഞ്ഞുവോ!

നാരായവേരിനു പൂതലോ!
ഭൂതല-
മാകെ യമൻ നൃത്ത-
മാടിത്തിമിർക്കയോ!

രാപ്പകലെന്നിയെ
കോപ്പുകൂട്ടുന്നുവോ?
ചോപ്പുനിറം -
മൃത്യു-
ആളിപ്പടർന്നിതോ?

2.
 നിശ്ചലം ഭൂതലമാകെ വിമൂക-
മനിശ്ചയമെങ്ങും;
സ്വച്ഛം-
മനുഷ്യന്റെ-
ഇച്ഛയടങ്ങിയോ-
സത്യമുറങ്ങിയോ!

മാത്സര്യമെങ്ങുപോയ്!
രാപ്പകലില്ലാതെ-
കുൽസിതഭേരി-
കുതന്ത്രവുമെങ്ങുപോയ്!
തന്ത്രിയുടെ തന്ത്രവും
മന്ത്രിയുടെ മന്ത്രവും
യന്ത്രവും യാന്ത്രിക-
കുതന്ത്രവും -
ഹാ! ഹാഹാ!
ഹഹഹ ഹഹഹഹ!
സർവ്വവും സ്വാഹാ!
-------------------------------------------- 
-----------------------------------------------









No comments:

Post a Comment