Sunday, March 8, 2020

8-3-2020/ new book/ 2/ Malayalam poem/moosaakaari/drkgbalakrishnan kandangath

8-3-2020
*മൂശാകാരി 3 / New book
--------------------------------------
1.
നീയല്ലോ
മഹാമൂശാകാരി,
കേശവ! രാവിൽ
നീയല്ലോ നിലാനീല-
നിർമ്മലാകാരം പൂണ്ടു
ഭുവിനെക്കുളിരണിയിപ്പതും
നാവിൻ തുമ്പിൽ
തേനൊലിപ്പുതുരാഗസൗഭഗം
രചിപ്പതും.

2.
ഒരു പൊൻകിനാവായെൻ കണ്ണിൽ
നീയുണരുന്നു
ഒരു പൊൻചിലമ്പായെന്നുള്ളിൽ
നീ ജൃംഭിക്കുന്നു.

അമ്മയായ് നിറയുന്നു
അച്ഛനായ് തഴുകുന്നു
സ്വച്ഛമാരുതാനായെ-
നുൺമയിൽ തളിർക്കുന്നു!

3.
ആയിരം സ്വരരാഗ-
മൊരുമിച്ചൊഴുകുന്ന
 മായികവിപഞ്ചിയായ്
മധുരം പൊഴിയുന്നു!
-----------------------------------------------


സാമമേ!
അഥർവമേ!
സ്വാദമേ!
സുവർണമേ!
രാമമേ!
നീയാകുന്നു
നിത്യമെന്നറിവൂ ഞാൻ!

4.
നിളയെന്നുള്ളിന്നുള്ളിൽ
നിത്യമായൊഴുകുന്നു,
ചിത്രവീണയെൻ നാവിൽ
വൃത്ത-
മാവർത്തം പെയ്‌വൂ!  
-------------------------------------------
മൂശാകാരി = മൂശാരി
--------------------------------------------
drkgbalakrishnan kandangath
---------------------------------------------


 

Friday, March 6, 2020

Ini / dr.k.g.balakrishnan kandangath 7-3-2020 -new book

ഇനി /
ഡോ കെ ജി ബാലകൃഷ്ണൻ കണ്ടങ്ങത്ത് 
---7--3- 2020
------------------------------------------------------------------
 ഓരോ സ്‌പന്ദഗണിതത്തിലും 
(അല്ല!-അതെൻ നേത്രപടലത്തിൽ 
വെറുമൊരു 
ഫുല്ലപുഷ്പഛവിയാർന്ന
നറുനിലാത്തുള്ളിയായ് 
നിറനിറെ നിരനിരെ നീളുന്ന 
നിത്യമായ് 
സ്വരരഹിതതൂമന്ദസ്മിതമധുര-
സാരമായ്‌).  

ഇനിയതു നിലയ്ക്കാ പ്രവാഹമായ് 
വീണയിൽ 
തളിരിടുമാനന്ദഭൈരവീരാഗമായ്! 

നേരമായ്ക്കാലമായ് 
നീലഗഗനമായ് 
നീളുന്ന നീളമായ് 
സാരരഹിതമാം സാരമായ്‌ 
സംസാരധാരയായ്! 

തൂവെയിൽത്തുള്ളിയായ് 
മാമയിലാട്ടമായ്;
നാവേറു പാടുന്ന
നാവിൽച്ചിദാനാന്ദ-
ജീവാമൃതത്തിൻ 
മൃദുമൃദുസ്പന്ദമായ്!   

ഇനിയുമിഴ നെയ്യുമെ-
ന്നകമുരളി പെയ്യുമൊരു 
ഗണിതഗഹനത്തിൻ 
രാഗം 
നിരന്തരം 
നിത്യമെന്നതിനു നിറമാളും!

2.
ഇനിനിര നീളുന്നു 
തീരാതെ തീരാതെ 
തളിരായ് വിരിയുന്നു. 
പനിമതിയതു പുതു-
നിലാത്തുള്ളിയായ് 
തൂവുന്നു;
അവിടെ
അവിടെ 
ദിനകരൻ 
നിത്യൻ 
നിരന്തരം
ചിത്രമെഴുതുന്നു
കാലം മൂകം 
കിലുങ്ങുന്നു! 

ഇനിയുടെ കോല-
മകം പുറമതിരെഴാ 
ശീലുകൾ 
പുതുപുതുധാരാവിശേഷമായ്!
-------------------------------------------------------------------   

2020 march 7 / dr.k.g.balakrishnan kandangath
--------------------------------------------------------------------