Saturday, August 17, 2019

poem 77/new book/18/8/19/poet dr.k.g.balakrishnan

poem/ 77 / -18/ 8 / 19 /new book
dr.k.g.balakrishnan
-----------------------------
ഉണർച്ച
--------------------------------
നീ നിറവായി
വെയിൽ പരത്തി-
പൂനിലാത്തെല്ലായി
ഞാനുണർന്നു.

കാവിലെക്കാറ്റായി
നീ വരുമ്പോൾ
നാവിൻ നനവായി
നേരുതിർന്നു.

പൂവിലെത്തേനായി
ഭൂവിലെ നീരായി
രാവിലെകുളുർമഞ്ഞു-
തുള്ളിയായി;
താമരത്താരിലമൃതമായ്,
മാനസ-
സ്വപ്നസരോവര-
തീർത്ഥമായി;
മാന്ത്രിക-
മായാമയൂരമായ്; മന്ത്രമായ്,
നാവിൽക്കവിതയായവതരിക്കെ,
നീ നിറവായി വെയിൽ പരത്തി;
പൂനിലാത്തെല്ലായി ഞാനുനർന്നു!

=========================================
poem 77/ 18-8-2019
----------------------------------------------------------------------  



  

1 comment: