Tuesday, July 23, 2019

new book/Malayalam poem /75/ താറുമാറ്/ 24/7/19
drkgbalakrishnan
-----------------------------------------------------------------------
താറുമാറ്
-----------------------------------------------------------------------
ആകെ
കലക്കം കലക്കം കലക്കം-
ലോകം കീഴ്മേൽ മറിഞ്ഞോ!
അതോ
മനം
തീരെ കറുത്തു വെളിച്ചം മറഞ്ഞോ!

നാവിൽക്കുരുത്തോ
വെറുപ്പിൻ കൊടുത്തൂവ!
കാലം കീഴ്മേൽ തിരിഞ്ഞോ!

കാവിൽ
പൂവും വാടിക്കൊഴിഞ്ഞോ,
ജാലം മാത്രം കവിഞ്ഞോ!
കവി
 രാഗം താളം മറന്നോ,
രോഗം ഭോഗം നിരന്നൊ!

2.

ആരെന്റെ കാതിൽ
കുശുക്കുന്നുവേതോ
വേദാന്തവാദം!
ആരെന്റെചാരെ
ചരിക്കുന്നു കൂടെ!

തോരെത്തോരെ-
കുശുക്കുന്നു
കാതിൽ
* "പൂക്കുന്നിതാ മുല്ല
പൂക്കുന്നശോകം
വായ്ക്കുന്നു"----

ഹാ! ഹാ!
വന്നു വസന്തം!

3
ആണ്ടെത്ര
എത്ര
കഴിഞ്ഞു
കൊഴിഞ്ഞു!
മാർകഴിമാസങ്ങൾ
വാടിക്കരിഞ്ഞു!
ചിങ്ങങ്ങൾ
മേടങ്ങൾ
 വാസന്തസ്വപ്നങ്ങൾ
നിൻ മണി-
മുറ്റത്തു മാത്രം മദിച്ചു;
നൃത്തം ചവിട്ടി പ്പുളച്ചു;
കോരനിന്നും കരിക്കാടി മാത്രം;
ചോരനോ
പഞ്ചനക്ഷത്രം!
ചാരനോ
പട്ടുവിതാനം!

3.
കാടും തൊടികളുമെല്ലാം
മണി-
മേടകൾ തീർക്കുന്നു നീളെ -
പ്രകൃതി ചതിക്കുന്നുവെന്നും
ചൊന്നു
കുകൃതി മറയ്ക്കുന്നു ചാലേ.

കാലം പൊറുക്കുകയില്ല!
കോലം തിരുത്തുമോ നമ്മൾ?
ആരാരിതിൻ   ഭാരമേൽക്കാ-
നെന്റെ
നാരായവേരൊന്നു മാത്രം!
പക്ഷെ
കാപാലികർ നിങ്ങളെന്നും
കൊടും
താപശ്മശാനങ്ങൾ തീർപ്പോർ

എങ്കിലു മെങ്കിലുമമ്മേ!
എങ്കിലുമെങ്കിലുമമ്മേ!
പങ്കിലരാവില്ല ഞങ്ങൾ!!
 ---------------------------------------------------------
75/
താറുമാറ്
new book 75
dr.k.g.balakrishnan poet
24-7-2019
----------------------------------------------------------
Love All!



1 comment: