Monday, September 11, 2017

Ulppulakam /dr.kgbalakrishnan kandangath 11/9/2017

ഉൾപ്പുളകം
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ / 11/ 9 / 2017
------------------------------------------......................

    നിമിഷത്തിന്റെ പെരുക്കം നിമിഷം തന്നെ. എന്നാൽ അത് അനന്തമത്രെ!
അതുതന്നെ മാനസികവ്യാപാരത്തിന്റെയും കഥ. അകം ചികഞ്ഞുചികഞ്ഞ് ചെന്നാൽ ഒന്നുമില്ലായ്മയുടെ ഒന്നുമില്ലായ്മയെ  അതായത് പരമമായ നിശ് ശൂന്യതയെ പ്രാപിയ്ക്കുന്നു. അത് അനന്തത തന്നെ. ചുരുക്കത്തിൽ ഉള്ളിലിരിപ്പ് അതിരെഴായ്മയായി പരിലസിയ്ക്കുന്നു.

"എന്റെ കവിതകൾ 1958 -2017"
(കെ ജി ബാലകൃഷ്‌ണൻ മലയാള കവിതകൾ
സമ്പൂർണം)
3 ഭാഗമായി അമേരിക്കയിൽനിന്ന് ആമസോൺ വഴി പ്രസിദ്ധീകരിക്ക- പ്പെടുകയാണ്, ഒരാമുഖം എന്തിനെന്ന് ആദ്യം സ്വയം ചോദിച്ചു. പിന്നെ അത് ഒന്നുള്ളത് നന്നെന്നു തോന്നി.

കാരണം,
ഹൈസ്കൂൾ മാസികയിൽ വന്ന (1958)"പ്രഭാതം വന്നപ്പോൾ" മുതൽ പതിനഞ്ചാമത്തെ  കവിതാസമാഹാരമായ "ഭാരതീയ"ത്തിലെ
"അളവ്" (2-5-2017) വരെ
രണ്ട് ശതാബ്ദങ്ങളിലായി പരന്നു കിടക്കുന്ന
ഈ "മഹാകാവ്യം"
(എന്നു തന്നെ എന്ന് ഞാൻ വിളിക്കുന്നു;ക്ഷമിക്കുക)
 അനുവാചകന്റെ അകംപൊരുളിലേയ്ക്ക്               
കൂടുതൽ കൂടുതൽ ആഴുവാൻ ഈ വരികൾ സഹായകമാകും എന്ന്
മനസ്സ് മന്ത്രിച്ചു.

ഇടക്കാലത്തെ ദീർഘമൗനം
-----------------------------------------------
ഞാൻ ആലോചിയ്ക്കാറുണ്ട്. 1972 മാർച്ചിൽ "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ" വന്ന
കവിതയ്ക്ക് (ഈ സമാഹാരത്തിൽ ചേർത്തിട്ടില്ല) ശേഷം ഒരു ദീർഘമൗനം എന്നെ നിഷ്കരുണം ഗ്രസിച്ചതെന്തെ എന്ന്! അറിഞ്ഞുകൂടാ. പക്ഷെ ഒന്നുമാത്രമറിയാം! പിന്നെ 21-ആം നൂറ്റാണ്ടിൽ "മാതൃഭൂമി"യിൽകൂടിത്തന്നെ തുടക്കം വയ്ച്ചത് "കലാകൗമുദി"യിലൂടെ തുടരുന്നു; നിരന്തരം. കൂടാതെ "ഭാഷാപോഷിണി"യും "ദേശാഭിമാനി"യും "സമകാലികമലയാള"വും "സാഹിത്യലോക"വും "ഗുരുദേവനും" "യോഗനാദവും" "അംബാപ്രസാദവും"  ഈ കാലയളവിൽ കവിതകൾ പ്രസിദ്ധം ചെയ്ത്  എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അപ്പപ്പോൾ വാർത്ത നൽകി എല്ലാ പത്രങ്ങളും (ഹിന്ദു ഇംഗ്ളീഷ് പത്രമടക്കം) ജനശ്രദ്ധ നിലനിർത്തിത്തരുന്നു.
(ഈ ആത്മകഥനം ഇവിടെ "കട്ട് " ചെയ്യുന്നു).

എന്റെ ആംഗലേയ കവിത
----------------------------------------------
അതിവിടെ പ്രസക്തമല്ല. എങ്കിലും ഒരു വാക്ക്. ആഗോളകവിതയിൽ ഒരു പദമൂന്നുവാൻ ഇംഗീഷ് കൃതികൾ തന്ന സഹായം വലുതാണ്! എന്റെ ചില  കൃതികൾ ആസ്‌ട്രേലിയയിൽ പ്രകാശിപ്പിക്കുവാനും ലൈബ്രറി കളിൽ പ്രദർശിപ്പിക്കുവാനും കാറ്റലോഗ് ചെയ്യുവാനും കഴിഞ്ഞത് അവ  ഇംഗ്ളീഷ് കൃതികളായതിനാലാണെന്ന് പറയേണ്ടതില്ലല്ലോ ! കൂടാതെ, പോയട്രിഡോട്കോമിലും പോയം ഹണ്ടർ ഡോട്ട്ട്  കോം ആഗോള കവിതാശേഖരത്തിലും എന്റെ കവിത  ഉൾപ്പെടുത്തുവാൻ ഇടയായതും,റിയലിസ്റ്റിക് പോയറ്ട്രിറി ഇന്റർനാഷണൽ അവരുടെ ആഗോള കവിത ആന്തോളജിയിൽ("Why Poetry Matters Anthology") എന്റെ "ഓൺ യു" എന്ന കവിതയ്ക്ക് മൂൻ നിരയിൽത്തന്നെ  ഇടമേകിയതും  തന്മൂലം!

എന്നെ  കവിതയിൽ കൈപിടിച്ചു നടത്തിയ സ്നേഹനിധി ഡോ.എൻ വി കൃഷ്ണവാരിയരുടെ തൃപ്പാദങ്ങളിൽ  ഈ സമ്പൂർണ്ണസമാഹാരം.(1958 -2017) സാദരം, സാഭിമാനം സമർപ്പിക്കുന്നു,


പ്രൊഫസർ സാനുമാസ്റ്റർക്കും പ്രൊഫസർ മാമ്പുഴ കുമാരൻ മാസ്റ്റർക്കും സി രാധാകൃഷ്ണൻ സാറിനും പ്രൊഫസർ കെ സുഗതൻ സാറിനും  പ്രണാമം അർപ്പിച്ചുകൊള്ളട്ടെ!


2.
ഇനിയും എത്രയോ കവിസുഹൃത്തുക്കളോടും പത്രാധിപന്മാരോടും (പേരെടുത്തു പറയുന്നില്ല) ഞാൻ കടപ്പെട്ടിരിക്കുന്നു. എല്ലാം ഞാൻ ഒരു
നിധിയായിത്തന്നെ  മനസ്സിൽ സൂക്ഷിക്കുട്ടെ!)

"തൃശ്ശൂർ സർഗ്ഗസ്വരം" തന്ന, തരുന്ന കൂട്ടായ്മയും ഞാൻ ഇവിടെ നന്ദിപൂർവ്വം സ്മരിക്കുന്നു,
പതിവുപോലെ ഇത് ഇത്ര ഭംഗിയായി അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന (ആഗോളതലത്തിൽ വിതരണം ചെയ്യുന്ന) ആമസോണിനും ആയിരം നന്ദി!
  

1 comment:

  1. Love All! My new book Malayalam (Amazon.com, Amazon.in) is coming!(7/2020)
    dr.kgbalakrishnan kandangath 7/20.

    ReplyDelete