Friday, December 4, 2015

ശ്രീനാരയണഗുരുവിൻറെ
ക്ഷേത്രസങ്കല്പം
-ഒരു പുതുനോട്ടം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------


അറിവിന്റെ രശ്മി
-------------------------------------
1888 ലെ അരുവിപ്പുറം പ്രതിഷ്ഠയോടെ ആണല്ലോ ഗുരു തന്റെ അരുൾ പ്രഖ്യാപിച്ചത്!
-"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന ദിവ്യമന്ത്രം. അത് പിന്നീട്ട് ദിഗന്തങ്ങൾ ഭേദിച്ച് മുഴങ്ങിയല്ലോ!
അന്നവിടുന്ന് അവിടെ ഒരു ശ്ലോകം കൂടി കുറിച്ചു-
"ജാതിഭേദം.മതദ്വേഷം
  ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്."

പിന്നെ. പ്രതിഷ്ഠകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അതിൽ അവസാനത്തെ പ്രതിഷ്ഠ യാകട്ടെ (1927) കള വങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ.
കണ്ണാടിയിൽ ഓം ആലേഖനം ചെയ്യുവാനും ഗുരുവരുളുണ്ടായി.

ആമുഖമായി ഇത്രയും പറഞ്ഞത് സോദ്ദേശമാണ്. ആദ്യപ്രതിഷ്ഠയ്ക്കും
അവസാനത്തെ പ്രതിഷ്ഠയ്ക്കും ഇടയിലെ 40 വർഷങ്ങളില് കേരളത്തിൽ (ഭാരതത്തിലും ലോകമെമ്പാടും) എന്തെന്തു മാറ്റങ്ങൾ മറിമായങ്ങൾ  സംഭവിച്ചില്ല! ഒരു മഹായുദ്ധവും മഹാവിപ്ലവവും തന്നെ നടന്നു! ഗുരു നയിച്ചതും  ജാതിപ്പിശാചിനെതിരെയുള്ള അടരും അസമത്വ ത്തിനെതിരെയുള്ള  ചോരചിന്താപ്പോരും!

അതെല്ലാം ചരിത്രം. സുവർണലിപികളിൽ കൊത്തിയത്.
ചർവിത ചർവണത്തിന് മുതിരുന്നില്ല.

മാനവികതയുടെ സുവർണക്ഷേത്രം
--------------------------------------
മാനവികതയുടെ, അറിവിൻറെ , സ്നേഹത്തിൻറെ , ഒരുമയുടെ, സമത്വത്തിൻറെ സോപനമാണ് ഗുരുവിനറെ ക്ഷേത്രസങ്കല്പം. ആ പവിത്രതയിലേക്ക് നമുക്ക് പ്രാര്ത്ഥ നാപൂർവ്വം കടന്ന് ചെല്ലാം! ആ വിഷയത്തിൽ അല്പം ആലൊചനയും ആവാം.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ.ചിന്തയ്ക്ക് സാംഗത്യമേറെ.അതു തന്നെ
ഗുരുദർശനത്തിൻറെ   അര്ഥ പൂർണിമ.

ഗുരുവിൻറെ
----------------
വജ്രായുധം
-------------
സത്യത്തിൽ ഗുരു അധര്മ്മത്തിന് നേരെ പ്രയോഗിച്ച വജ്രായുധമത്രേ ക്ഷേത്രപ്രതി ഷ്ഠ .
അതാകട്ടെ "സംഘടിച്ചു ശക്തരാകുവാനും " കീഴാളരെ പ്രാപ്തരാക്കി. സ്വാതന്ത്ര്യ സമരത്തിനുപോലും അത് മാര്ഗരേഖയായി. നവകേരളത്തിന്റെ,ഭാരതത്തിന്റെ സൃഷ്ടിയിലും അത് വഴിവിളക്കായി.

കളവന്കോടം പ്രതിഷ്ഠ(1927)
------------------------------
കളവങ്കോടത്തെ കണ്ണാടിപ്രതിഷ്ഠയുടെ മാനം അതിവിപുലമത്രേ! (1928-ഇൽ  ഗുരുസമാധി ). അപ്പോഴേയ്ക്കും ഗുരുവിൻറെ ചിന്ത, മനസ്സ്, ദർശനം ഏത്രമാത്രം പരിപൂർണമായിക്കഴിഞ്ഞിരുന്നു!ഇതും ഇവിടെ പ്രസക്തം."തത്ത്വമസിയ്ക്ക് "
വേറെ വ്യഖ്യാനം  വേണമോ? 

"ക്ഷേത്ര " പദത്തിൻറെ നിരുക്തം ഓർമ വരുന്നു.
-"ക്ഷീയതേ ഇതി ക്ഷേത്രം." - ക്ഷയിക്കുന്നതുകൊണ്ട്  ക്ഷേത്രം.-
ക്ഷേത്രമെന്നാൽ ശരീരം.
കണ്ണാടിയുടെ അർത്ഥം വിശദീകരിക്കുന്നില്ല. ഏവർക്കും അതറിവുള്ളതത്രേ! 

അതിലെ പ്രണവമന്ത്രവും അത്യന്തം വാചാലം.

മഹർഷിയായ ഗുരുദേവൻ 
-----------------------------------

ഭാരതത്തിൻറെ വിജ്ഞാന ചരിത്രം പരിശോധിച്ചാൽ അറിയാം - നമുക്ക് അറിവ് പകർന്ന് തന്നത് ഋഷിയാണെന്ന്.
അവരിൽ മൂന്നു പേർ പ്രതേക ശ്രദ്ധ ആവശ്യ പ്പെടുന്നു.
ശ്രീ വ്യാസൻ
ശ്രീ ശങ്കരൻ 
ശ്രീ നാരായണൻ.

മൂവരും "തത്ത്വമസിയുടെ " പ്രബോധകർ!

കാലഘട്ടങ്ങളിൽ ഭാരതീയദർശനം വ്യാഖ്യാനിച്ചവർ.

ഇനിയും ഒരു പാട് പറ യാ നുണ്ട്..അത് പിന്നീടോരിക്കലാകാം .

അല്ലെങ്കിൽ തന്നെ "തജ്ജ്യോതി" എന്നുറക്കെ പ്രഖ്യാപിച്ച ഗുരുവിന്റെ

അരുളുകൾ ആർക്കാണ് ഹൃദിസ്ഥമല്ലാത്തത്!
-------------------------------------------------------------------------------------------------------------
 -ഡോ കെ ജി ബാലകൃഷ്ണൻ കണ്ടങ്ങത്ത് ,
കാട്ടൂർ - തൃശൂർ.
9447320801
5-12-2015
---------------------------------------------------------------------------------------------------------------

   

   



    

              
  

No comments:

Post a Comment