Saturday, April 25, 2020

- Malayalam poem (New Book-Malayalam-)/ dr.kgb./25-4-20.

മലയാലം  -   (New book-Malayalam-1. malayalam)
-------------------------------- --------------------------------------------
25-4-2020/ Saturday   ഡോ കെ ജി ബാലകൃഷ്ണൻ കണ്ടങ്ങത്ത്
------------------------------- ---------------------------------------------------------

ഇന്നു 
രാവിലെ ട്രെഡ് മില്ലഭ്യാസത്തിൽ
കവിപുംഗവൻ
മകൻ  ഡോക്ടർ.

+ + + + + + ++++++ + +

അച്ഛന്റെ ചിരി കേട്ടു
പിന്തിരിഞ്ഞപ്പോൾ
കണ്ടു -
അച്ഛൻ  മാസ്റ്റർ-
പല
തലമുറകളിലറിവിൻ
വിത്തുപാകിയ
 കൃഷീവലൻ-
വെളിച്ചം വിതറിയ
ഗുരു-

പണ്ട്
ഒരു ദിനം
ഒരു
ചെറുചോദ്യത്തിൻ
മുറിയെറിഞ്ഞിവ്വണ്ണം
തൂവിയ നിറചിരി.

2.

തളത്തിൽ (എ സി റൂമിൽ )
താളത്തിലാഭ്യാസങ്ങൾ -

കടുത്ത റൈമുകൾ-
ഹൃദിസ്ഥമാക്കുന്ന
തിരക്കിൽ ചെറുമകൻ.

കാലമോ കോലം കെട്ടി-
ത്തുള്ളുന്നു:
ജാലക്കാരൻ-
"ഞാനൊന്നുമറിഞ്ഞില്ലേ"- 

"മധുരം മലയാളം
മന്ത്രമോ മാണിക്യമോ?"
ചതുരം വരയ്ക്കുന്നു-
അച്ഛനോ ചിരിക്കുന്നു!

3.
നാടാകെ നിറഞ്ഞല്ലോ
ആംഗ്ലേയ വിദ്യാഭവൻ;
വീടാകെ "മലയാലം"
മധുരം വിളമ്പട്ടെ!

===============================---------
ഡോ കെ ജി ബാലകൃഷ്ണൻ കണ്ടങ്ങത്ത്
indian poet dr.k.g.balakrishnan kandangath
---------------------------------------------------------------







No comments:

Post a Comment