Friday, August 16, 2019

Poem 76/jaalam/ dr.k.g.balakrishnan new book/16-8-19.

76/ജാലം  /16-8-19/ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------------------------------
1.
മധുരം 
വിളമ്പുവതവസാനം.

വിളംബമസഹനീയമെന്നു 
ചിലരുടെ താപം;
ആദ്യന്തം 
മധുരമയമാകണമെന്നു 
ചില 
നിരൂപകവേദാന്തികൾ.

(കവിമാനസ-
മൊരഗ്നികുണ്ഡ-
സമാനമാകണമെന്നു 
ചില വിപ്ലവപടുക്കൾ:
ആകെയൊരു കോലാഹലം.)

2.
മധുരം 
വിളമ്പുവതവസാനം;
പുതുകവിതയുടെ  
പൂരം-
പുതുകവികളുടെ 
ജാലം
പുതുപൂരം;
ജനിമൃതികളുടെ
തനിയാവർത്തനം;
മധുവിധു;
കാലം കീഴ്മേൽ 
മറിഞ്ഞോ!

3.
കവിതയിൽ 
സകലവുമൊതുങ്ങും;
ഇതറിയുവതിനെന്തിനമാന്തം 
സഖേ!
കവിയോ 
സകലകലാ-
പാരംഗതൻ!

4.
നിറമാർന്നൊരിനിനെ- 
ക്കാത്തുകാത്തെത്രനാൾ!
വിഫലമായില്ലെന്റെ
സ്വപ്നം!

നിറനിറനാളുകളിനിയും 
പുതുമയായ് 
പുതുമഴ പൂമഴ പെയ്യും!
പൊൻനൂലിഴകളാൽ 
നീലനിലാപ്പട്ടിൽ
ജാലവും കോലവും നെയ്യും!
-------------------------------------------------- 
76 / new book /ജാലം 16-8-19
dr.k.g.balakrishnan
-------------------------------------------------- 

   
  








  

    

1 comment: