Tuesday, July 23, 2019

new book malayalam/74/23/7/2019 Nakshathram/poetkgb/23-7-19

  72 -നക്ഷത്രം/ ഡോ കെജിബി /ന്യൂ ബുക്ക്/23/7/2019
----------------------------------------------------
 നക്ഷത്രം
--------------------------------------------------------
"ഇന്നു ഞാൻ നാളെ നീ;
ഇന്നു ഞാൻ നാളെ നീ"
എന്നുരുവിടുന്നു ഞാൻ
മന്നവൻ - മാനവനെന്നു
നിനപ്പവൻ!

നിത്യനാകുന്നു ഞാ-
നെന്നു ധരിപ്പവൻ
ചിത്രം വിചിത്രം
മെനയുന്നു നിഷ്ഫലം!

കൃത്യങ്ങളെത്ര കഠിനം കഠോരം;
ഹൃത്തടം നാളെ നിലയ്ക്കുന്നു
നിശ്ചയം!

 കവിയെന്നിലുണരും
കവിതയോ, സംഗീത-
ധ്വനിയുടെ
 ചാരുതയോലുന്ന
ഗരിമയോ,
മിഴിയിലെ  തീരാത്തിളക്കമോ,
സ്വപ്നമോ,
മറിമായമോ, മന്ത്രവാദമോ,
മന്ത്രമോ!

മണിവീണ മൂളുന്ന
മന്ത്രധ്വനികളോ,
മാരുതൻ മീട്ടുന്ന
സുരസ്വരധാരയോ,

ചിന്താമണിയുടെ
കൊഞ്ചിക്കുഴലോ,
വൃന്ദാവനത്തിലെ
ഗന്ധമാധുര്യമോ!

എന്തെന്നറിയാതെ
 ഏതെന്നറിയാതെ
മാദകമേതോ
ലഹരിയിൽ-
പ്പൂനിലാപ്പുതുമയി-
ലിന്നലെപ്പൂത്തു
പുതുസൗരഭം
ചിന്തുന്ന ചെമ്പനീർ-
മലരിൻ പൊലിമയോ!

അറിയില്ലെനിക്കൊന്നുമൊന്നു-
മെന്നാലറിയാ-
*"മറിവാം വിളക്കിൻ"
മധുരം മധുരം
പൂനിലാസ്പർശമാം!

നീയെന്നിലലിയുന്ന
ഞാൻ
നിന്നിലുണരുന്ന
നിമിഷമീ
ചിത്രനക്ഷത്രം
മിഴിയുന്നു;
മൊഴിയുന്നു-
ഉള്ളി-
നുള്ളിലൊ-
ളിതെളിയുന്നു ഭാതം;
പ്രഭാതനക്ഷത്രം!
=======================================
 * മഹാകവി കുമാരനാശാൻ
23-7-19
dr.k.g.balakrishnan new book/poem 72
-------------------------------------------------------------------



 


















No comments:

Post a Comment