Thursday, January 3, 2019

poem 72 new malayalam book/onnilonnu/dr.k.g.balakrishnan/3/1/2019

new Malayalam Book -poem 72

---------------------------------------------
*ഒന്നിലൊന്ന്
ഡോ കെ ജി ബാലകൃഷ്ണൻ
3-1-2017
-------------------------------------------------

ഒന്നുമൊന്നുമതൊന്നുതന്നെയെ-
ന്നെണ്ണുമെന്നുമതിൻ പൊരുൾ
ഇന്നുമിന്നലെ നാളെയിങ്ങനെ-
യെന്നുമെന്നും നിരന്തരം
നീളെ നീളെയിക്കാലജാലത്തിൻ
മേളമെത്ര ചിതചിത്രണം!

നൃത്തമെന്നു ചിലർ
ചിത്രമെന്നു ചിലർ
വൃത്തമെന്നു ചിലർ;
ഹൃത്തടം
സത്യമോതുമതു
കാലമെന്നു ചിലർ;
നീളമെന്നു ചില-
രോളമെന്നു  ചിലർ
മേളമെന്നു ചിലർ
കേളിയെന്നു ചിലർ-
 മൂകമൂകസുഖ സാന്ത്വനം!!

2.


 ഇവിടെ *ബ്രിസ്ബനിലിരുന്ന് കേരളം-
അല്ല-
ഭാരതം മുഴുവ-
നാടുമാ
നൂറു നൂറു നിറകോമരം
തുള്ളലോൺ ലൈൻ
കാൺകെ,

രാപ്പകൽ
വേല ചെയ്യൂമീ
 ധാര കാൺകെ,

ഇവിടെ

മനുഷ്യരുടെ,
(അവരിൽ നമ്മുടെ
കേരളീയരും- !
അല്ല ഭാരതീയരും)
കേളികൊട്ടെത്ര
സുന്ദരം!

3.
ഇന്നുദിക്കാതെയെങ്ങനെ
നാളെയെത്തുന്നു!
എന്നുടെ
മുന്നിലുള്ള
കടങ്കഥ!
--------------------------------------------------------------
* ശബരിമലപുരാണം
കവിയിപ്പോൾ ബ്രിസ്ബനിൽ
(ആസ്‌ത്രേലിയ)
poem 72. 3-1-2019.
___________________________________________




















1 comment: